Pages

Thursday, January 19, 2017

ഇറ്റലിയില്‍ ഹോട്ടലിനു മുകളിലേക്ക് മഞ്ഞുമല ഇടിഞ്ഞുവീണു 30 മരിച്ചു.

വിദേശവിനോദ സഞ്ചാരികള്‍ ഉള്‍പ്പെടെയുള്ളവര്‍ താമസിച്ചിരുന്ന ഹോട്ടലിനു മുകളിലേക്കു മഞ്ഞുമല ഇടിഞ്ഞുവീണുണ്ടായ അപകടത്തില്‍ 30 പേര്‍ മരിച്ചു. അബ്രൂസോ മേഖലയില്‍ ഗ്രാന്‍ സാസ്സോ പര്‍വതത്തോടു ചേര്‍ന്നുള്ള മഞ്ഞുമലയാണ് രാത്രിയില്‍ ഇടിഞ്ഞു വീണത്.സംഭവത്തില്‍ ഒരാളുടെ മൃതദേഹം കണ്ടെത്തിയിട്ടുണ്ട്. അപകടസമയത്ത് റിഗോപിയാനോ ഹോട്ടലില്‍ 20 വിനോദസഞ്ചാരികളും ഏഴു ജീവനക്കാരും ഉള്‍പ്പെടെ മുപ്പതോളം പേര്‍ ഉണ്ടായിരുന്നതായാണ് വിവരം.

ഇന്നലെ ഉണ്ടായ ഭൂകമ്പത്തെത്തുടര്‍ന്നാണ് മഞ്ഞുവീഴ്ചയുണ്ടായതെന്ന് രക്ഷാപ്രവര്‍ത്തകര്‍ പറഞ്ഞു. അപകടത്തില്‍ ഹോട്ടല്‍ കെട്ടിടത്തിന്റെ മേല്‍ക്കൂര ഭാഗികമായി തകര്‍ന്നു.രക്ഷാപ്രവര്‍ത്തകരെ വിവരം അറിയിച്ചെങ്കിലും കടുത്ത മഞ്ഞുവീഴ്ചയെത്തുടര്‍ന്ന് മണിക്കൂറുകള്‍ക്കുശേഷമാണ് ഇവര്‍ക്കു അപകടസ്ഥലത്്ത് എത്താനായത്


Prof. John Kurakar


No comments: