Pages

Monday, December 26, 2016

MINISTER M.M MANI A CONTROVERSIAL MAN FOR KERALA CABINET

MINISTER M.M MANI A CONTROVERSIAL MAN FOR KERALA CABINET
മണിയെ ന്ത്രി സ്ഥാനത്തു
നിന്ന് നീക്കണമെന്ന് വി.എസ്
Senior CPM leader V S Achuthanandan on Monday sent a letter to the Central leadership seeking the ouster of M M Mani, the second accused in the Ancheri Baby murder case.  The letter points out that it is not right for a murder accused to continue in the Cabinet. The court had rejected his discharge plea in the Ancheri Baby murder case.Notably, when CPM leaders and CPI have come out to support Mani publically, VS has expressed an adverse opinion.“The discharge petition filed by Mani, seeking to exclude him from the list of accused, had been rejected by the court. With this, the court has clarified that Mani is an accused. Under these circumstances, Mani continuing as a minister is unethical. If he continues as a minister, it will dent the image of the party,” says VS in his letter.   
എം.എം മാണിയെ മന്ത്രിസഭയിൽ നിന്ന്​ മാറ്റണമെന്നാവശ്യപ്പെട്ട്​ ഭരണപരിഷ്​കാര കമ്മീഷൻ ചെയർമാൻ വി.എസ്​ അച്ച്യുതാനന്ദൻ കേന്ദ്രനേതൃത്വത്തിന്​ കത്ത്​ നൽകി. അ​ഞ്ചേരി ബേബി വധക്കേസിൽ എം.എം മാണിയുടെ വിടുതൽ ഹരജി കോടതി തള്ളിയ സഹചര്യത്തിൽ മന്ത്രി പദത്തിൽ തുടരുന്നത്​ അധാർമ്മികമാണെന്ന് വി.എസ് പാർട്ടി ജനറൽ സെക്രട്ടറി സീതറാം യെച്ചൂരിക്ക്​ നൽകിയകത്തിൽ​ ചൂണ്ടിക്കാട്ടുന്നു. മണിക്കെതിരായ കോടതി വിധി കണക്കിലെടുത്ത്​ ഉചിതമായ തീരുമാനമെടുക്കണമെന്നാണ്​ ​ വി.എസ്​ കേന്ദ്രനേതൃത്വത്തോട്​ ആവശ്യ​പ്പെടുന്നത്​.ക്രിമിനല്‍ കേസില്‍ പ്രതിയായവര്‍ മന്ത്രിസ്ഥാനത്ത് തുടരുന്നത് ശരിയല്ല. ക്രിമിനല്‍ കേസില്‍ പ്രതിയായവര്‍ ഭരണഘടനാപരമായ പദവിയിൽ  തുടരരുതെന്നാണ്​  പാര്‍ട്ടി നിലപാടെന്നും അങ്ങനെയുള്ളപ്പോള്‍ എങ്ങനെയാണ് മണിക്ക് മന്ത്രിസ്ഥാനത്ത് തുടരാനാകുകയെന്നും കത്തിൽ ചൂണ്ടിക്കാണിക്കുന്നു.
അടുത്ത ആഴ്​ച ചേരുന്ന കേന്ദ്രകമ്മറ്റിയോഗത്തിൽ ഇതു സംബന്ധിച്ച ചർച്ചയുണ്ടാകുമെന്നാണ്​ സൂചന.  അതേസമയം, മന്ത്രി മണി കേസിൽ
വിചാരണ നേരിടുന്ന സാഹചര്യത്തിൽ തൽസ്ഥാനത്തു നിന്ന്​ മാറ്റേണ്ടതിലെന്ന നിലപാടിലാണ്​ ​പാർട്ടി സെക്രട്ടറി കോടിയേരി ബാലകൃഷ്​ണൻ ഉൾപ്പെടെയുള്ള സംസ്ഥാനസമിതി അംഗങ്ങൾ
.
മന്ത്രിസ്ഥാനത്ത് തുടരാന്മണിക്ക് അയോഗ്യതയില്ല -കോടിയേരി

: മന്ത്രിസ്ഥാനത്ത് തുടരാന്‍ എം.എം മണിക്ക് അയോഗ്യത ഇല്ലെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. വി.എസ് കേന്ദ്ര നേതൃത്വത്തിന് അയച്ച കത്തിനെ കുറിച്ച് അറിയില്ലെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.
ഇ.പി. ജയരാജന്‍റെയും മണിയുടെയും കാര്യത്തില്‍ പാര്‍ട്ടിയുടെ നിലപാട് ഇരട്ടത്താപ്പല്ല. മന്ത്രിസ്ഥാനത്ത് എത്തിയ ശേഷമുള്ള നടപടിയുടെ പേരിലാണ് ഇ.പി. ജയരാന്‍ രാജിവെച്ചതെന്നും മണിക്കെതിരായ കേസ് നേരത്തേ ഉണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.മണിയെ മന്ത്രിസ്ഥാനത്ത് നീക്കണമെന്ന് ആവശ്യപ്പെട്ട് പാര്‍ട്ടിയിലെ മുതിര്‍ന്ന നേതാവ് വി.എസ്. അച്യുതാനന്ദന്‍ കേന്ദ്ര നേതൃത്വത്തിന് കത്തെഴുതിയ സാഹചര്യത്തിലാണ് കോടിയേരിയുടെ പ്രതികരണം.
ശനിയാഴ്ചയാണ് തൊടുപുഴ അഡീഷണല്‍ സെഷന്‍സ് കോടതി മണിയുടെ വിടുതല്‍ ഹരജി തള്ളിയത്. 1985ല്‍ അവസാനിപ്പിച്ച കേസ് 2012ല്‍ മണി തൊടുപുഴയില്‍ നടത്തിയ പ്രസംഗത്തെ തുടര്‍ന്നാണ് വീണ്ടും അന്വേഷിക്കാന്‍ ഹൈകോടതി ഉത്തരവിട്ടത്. ക്രിമിനല്‍ കേസില്‍ പ്രതിയായവര്‍ തിരഞ്ഞെടുക്കപ്പെട്ട സ്ഥാനങ്ങളില്‍ ഇരിക്കുന്നത് പാര്‍ട്ടി നിലപാടിന് എതിരാണെന്ന് ചൂണ്ടിക്കാണിച്ചാണ് വി.എസ് കേന്ദ്രനേതൃത്വത്തിന് കത്തെഴുതിയത്.
Prof. John Kurakar


No comments: