Pages

Friday, December 30, 2016

മായമില്ലാത്ത ചെറുതേന്‍ എടുക്കാവുന്ന പെട്ടിയുമായി കര്‍ഷക കൂട്ടായ്മ

മായമില്ലാത്ത ചെറുതേന്എടുക്കാവുന്ന 
പെട്ടിയുമായി കര്ഷക കൂട്ടായ്മ
ചെറുതേന്ഒട്ടേറെ ഔഷധങ്ങളിലെ പ്രധാന ചേരുവയാണ്. നല്ല വിലയുള്ളതിനാല്ഇതില്മായവും കൂടും. ഇതിന് പരിഹാരമായി അറകളിലുള്ള തേന്അതുപടി ലഭ്യമാക്കുകയാണ് കണ്ണൂര്ചെമ്പേരിയിലെ ചെറുതേന്റിസര്ച്ച് ഫോറം. എം.ജി.സര്വകലാശാലയില്അന്താരാഷ്ട്ര ജൈവ സെമിനാറിന്റെ ഭാഗമായുള്ള പ്രദര്ശനത്തില്ഇവരുടേത് ഉള്പ്പെടെ നിരവധി സ്റ്റാളുകള്ഉല്പ്പന്നങ്ങളും പുതിയ വിദ്യകളുമായെത്തിയിട്ടുണ്ട്. ചെറുതേന്റിസര്ച്ച് ഫോറത്തിന്റെ കോ-ഓര്ഡിനേറ്റര്തോമസ് ജോര്ജ് മാമ്പുഴയും തളിപ്പറമ്പ് പഞ്ഞിവയല്റോയ് വര്ഗീസുമാണ് മായം ഒഴിവാക്കാവുന്ന ചെറുതേന്കൂട് എത്തിച്ചിട്ടുള്ളത്

സാധാരണഗതിയില്കൂട്ടില്നിന്നെടുക്കുന്ന തേനറ പിഴിഞ്ഞുമാറ്റിയാണ് തേന്ശേഖരിക്കുന്നത്. ഇതില്മായം ചേര്ത്താല്അറിയില്ല. എന്നാല്ഇവര്നിര്മ്മിച്ച കൂട്ടില്നിന്ന് മെഴുകുകൊണ്ടുള്ള അറയോടുകൂടിത്തന്നെ തേന്ശേഖരിക്കാനാകും. മായം ചേര്ക്കണമെങ്കില്പ്രത്യേകം തേനറകളും തയ്യാറാക്കേണ്ടിവരും. ഇത് പ്രയാസമുള്ളതായതിനാല്ശുദ്ധമാണ് തേനെന്ന് ഉറപ്പുവരുത്താനാകും. ഈച്ചയെ ശല്യപ്പെടുത്താതെ തേന്എടുക്കാം. പൂമ്പൊടി വേറിട്ട് എടുക്കാനാകുമെന്ന പ്രത്യേകതയും പെട്ടിക്കുണ്ട്. തടി കൊണ്ടുള്ളതാണ് പെട്ടി. മുകളിലായി നല്ല പ്ലാസ്റ്റിക് കൊണ്ടുള്ള രണ്ട് പാത്രങ്ങള്ഉണ്ട്. ആദ്യത്തേതില്തേനും രണ്ടാമത്തേതില്പൂമ്പൊടിയും പുരട്ടി പെട്ടിയോട് ചേര്ത്ത് സ്ഥാപിക്കും. തേനറയും പൂമ്പൊടിയും നിറഞ്ഞുകഴിഞ്ഞാല്‍, പ്ലാസ്റ്റിക് പാത്രങ്ങള്ഊരിയെടുത്ത് അറയോടുകൂടിയ ഇവ മാറ്റാനാകുംജനുവരി മുതല്ഏപ്രില്വരെയുള്ള സീസണില്‍, ഓരോ പത്തു ദിവസം കൂടുമ്പോഴും തേനും പൂമ്പൊടിയും ശേഖരിക്കാമെന്ന് ഇവര്പറയുന്നു. കര്ഷകര്ക്ക് കൂടുതല്ആദായം ലഭ്യമാക്കാനും സ്വദേശി ചെറുതേനീച്ചപ്പെട്ടിയിലൂടെ കഴിയും. ഇത് ഉള്പ്പെടെ പന്ത്രണ്ട് കണ്ടെത്തലുകള്ക്ക് ചെമ്പേരിയിലെ കര്ഷക കൂട്ടായ്മയ്ക്ക് പേറ്റന്റ് കിട്ടിയിട്ടുണ്ട്ജൈവകൃഷിയുടെ വിവിധ വശങ്ങള്പരിചയപ്പെടുത്തുന്നതാണ് പ്രദര്ശനം. അസംബ്ലി ഹാളിലെ പ്രദര്ശനം 31 വരെ തുടരും.

Prof. John Kurakar

No comments: