Pages

Monday, December 26, 2016

മലയാളി വൈദികൻ ഫാ. ടോം ഉഴുന്നാലിലിന്റെ മോചനം വൈകുന്നതെന്തുകൊണ്ട് ?

മലയാളി വൈദികൻ ഫാ. ടോം ഉഴുന്നാലിലിന്റെ മോചനം വൈകുന്നതെന്തുകൊണ്ട് ?
ഐ എസ്‌ തീവ്രവാദികൾ തട്ടിക്കൊണ്ടു പോയ മലയാളി വൈദികൻ ഫാ. ടോം  ഉഴുന്നാലിലിനെ രക്ഷിക്കാൻ കേന്ദ്രസർക്കാർ ശക്‌തമായി ഇടപെടണം .സ ഹായം അഭ്യർത്ഥിച്ചുകൊണ്ടുള്ള വീഡിയോ സന്ദേശം വീണ്ടുംവീണ്ടും  വന്നിരിക്കുന്നു ."മാർച്ചിൽ താൻ പിടിയിലായ ശേഷം മാസങ്ങൾ കടന്നു പോയിരിക്കുന്നു. തന്റെ മോചനത്തിനായി രാഷ്ട്രപതിയും പ്രധാനമന്ത്രിയും അടിയന്തിരമായി ഇടപെടണം. തന്റെ ആരോഗ്യം ക്ഷയിച്ചുകൊണ്ടിരിക്കുകയാണ്. വൈദ്യ സഹായം ലഭ്യമാക്കണം. മോചനത്തിനായി കഴിയുന്നതെല്ലാം ചെയ്യുന്നുണ്ടെന്നാണ് വാർത്തകൾ വന്നത്‌. എന്നാൽ ഒന്നും നടക്കുന്നില്ല. തന്നെ തട്ടിക്കൊണ്ടു വന്നവർ ബന്ധപ്പെടാൻ ശ്രമിച്ചിട്ടും അബുദാബിയിലെ ബിഷപ്പ്‌ ഒരു നടപടിയും എടുക്കുന്നില്ല. അതേ സമയം സനയിൽ നിന്ന് പിടികൂടിയ ഫ്രഞ്ച്‌ മാധ്യമ പ്രവർത്തക ഇതിനോടകം മോചിതയായി. തനിക്കായി അവർ രംഗത്ത്‌ വരാത്തത്‌ താൻ ഇന്ത്യക്കാരൻ ആയതിനാലാണെന്നും ഫാ. ടോം ഉഴുന്നാലിൽ ആരോപിക്കുന്നു.അതേ സമയം ഫാ. ഉഴുന്നാലിലിന്റെ സുരക്ഷിതമായ മോചനത്തിനായി ശ്രമം തുടരുകയാണെന്ന് വിദേശകാര്യം മന്ത്രാലയ വക്താവ്‌ വികാസ്‌ സ്വരൂപ്‌ അറിയിച്ചു. മോചനത്തിനായി യമനിലെ പ്രാദേശിക ഭരണകൂടവുമായും സൗദി ഉൾപ്പടെയുള്ള രാജ്യങ്ങളുമായും സദാ സമ്പർക്കത്തിലാണെന്നും പറയുന്നു
മാര്‍ച്ച്‌ നാലിനാണു സലേഷ്യന്‍ ഡോണ്‍ ബോസ്കോ വൈദികനായ ടോം ഉഴുന്നാലിലിനെ തെക്കന്‍ യെമനിലെ ഏഡനിലുള്ള മിഷനറീസ് ഓഫ് ചാരിറ്റി സന്യാസിനീ സമൂഹത്തിന്റെ വയോധികസദനത്തില്‍നിന്നു തട്ടിക്കൊണ്ടുപോയത്. കോട്ടയം രാമപുരം ഉഴുന്നാലില്‍ കുടുംബാംഗമായ ഫാ. ടോം നാലുവര്‍ഷമായി യെമനിലാണ്. നേരത്തെ ബംഗളൂരുവിലും കര്‍ണാടകയിലെ കോലാറിലും സേവനം അനുഷ്ഠിച്ചിരുന്നു. രാമപുരം ഉഴുന്നാലില്‍ പരേതരായ വര്‍ഗീസിന്റെയും ത്രേസ്യാക്കുട്ടിയുടെയും മകനായ ഫാ. ടോം, മാതാവിന്റെ മരണത്തെ തുടര്‍ന്ന് 2014 സെപ്റ്റംബര്‍ ആദ്യവാരം നാട്ടിലെത്തിയിരുന്നു. ഇക്കഴിഞ്ഞ ജനുവരിയില്‍ നാട്ടിലെത്താനിരുന്ന അദ്ദേഹം അവിടെ പള്ളി നിര്‍മ്മാണവുമായി ബന്ധപ്പെട്ട് ജോലികള്‍ തീര്‍ക്കാനുണ്ടായിരുന്നതിനാല്‍ ഈ മാസത്തേക്ക് വരവ് മാറ്റി വയ്ക്കുകയായിരുന്നു. മിഷനറീസ് ഓഫ് ചാരിറ്റിയുടെ അഗതി മന്ദിരത്തില്‍ നാലംഗ സംഘം നടത്തിയ വെടിവയ്പില്‍ നാലു കന്യാസ്ത്രീകളുള്‍പ്പെടെ 15 പേര്‍ കൊല്ലപ്പെട്ടിരുന്നു. സമയം ആത്മീയ ശുശ്രൂഷകള്‍ക്കായി ഇവിടെയുണ്ടായിരുന്ന ഫാ. ടോം ഉഴുന്നാലിനെ ഭീകരര്‍ തട്ടിക്കൊണ്ടുപോകുകയായിരുന്നു. മദര്‍ സുപ്പീരിയറായ തൊടുപുഴ വെളിയാമറ്റം സ്വദേശി മദര്‍ സാലിയാണ് ആക്രമണവിവരം നാട്ടില്‍ അറിയിച്ചത്. അക്രമികള്‍ വരുമ്പോൾ  ചാപ്പലില്‍ പ്രാര്‍ത്ഥനയിലായിരുന്ന വൈദികനെ പിന്നീടു കാണാതാകുകയായിരുന്നു. 54 കാരനായ ഫാ. ടോം സലേഷ്യന്‍ സഭാംഗമാണ്. രാമപുരം ഉഴുന്നാലില്‍ പരേതരായ വര്‍ഗീസ്ത്രേസ്യാക്കുട്ടി ദമ്പതികളുടെ മകനാണ്. അഞ്ചുവര്‍ഷമായി യെമനില്‍ സേവനമനുഷ്ഠിക്കുകയാരുന്നു. യെമനിലെ ഏദനില്‍ വയോജനങ്ങള്‍ക്കായുള്ള ഒരു വീട്ടില്‍ നാല് ഐസിസ് ഭീകരര്‍ നടത്തിയ ആക്രമണത്തനിടെയാണ് ഫാദറിനെ ബന്ധിയാക്കിയിരിക്കുന്നത്. ബാംഗ്ലൂരിലെ സിലെസിയന്‍ ഓര്‍ഡറിലെ അംഗമാണ് ഫാദര്‍ ടോം. കടുത്ത പീഡനത്തിനാണ് ഫാദറെ ഭീകരര്‍ വിധേയനാക്കിക്കൊണ്ടിരിക്കുകയാണ് .


പ്രൊഫ്. ജോൺ കുരാക്കാർ

No comments: