Pages

Friday, December 30, 2016

പ്രധാനമന്ത്രി മോദിയുടെ വന്‍പ്രഖ്യാപനങ്ങള്‍ വരുന്നു

പ്രധാനമന്ത്രി മോദിയുടെ വന്പ്രഖ്യാപനങ്ങള് വരുന്നു: കേന്ദ്രമന്ത്രി വെങ്കയ്യ നായിഡു

പ്രധാനമന്ത്രി നരേന്ദ്ര മോദി രണ്ടു ദിവസത്തിനുള്ളില്‍ രാജ്യത്തെ അഭിസംബോധന ചെയ്ത് വന്‍പ്രഖ്യാപനങ്ങള്‍ നടത്തുമെന്ന് കേന്ദ്രമന്ത്രി വെങ്കയ്യ നായിഡു. നോട്ട് അസാധുവാക്കലിന്റെ നേട്ടങ്ങളും ഫലവും വിശദീകരിക്കും. പ്രധാനമന്ത്രിയും കേന്ദ്രസര്‍ക്കാരും തികഞ്ഞ ആത്മവിശ്വാസത്തിലാണ്. ഇപ്പോഴത്തെ പ്രതിസന്ധികള്‍ ഒറ്റയടിക്കു മാറില്ല. ശനിയാഴ്ചയോടെ മാറ്റങ്ങള്‍ കണ്ടുതുടങ്ങും. ഇപ്പോഴും ചില പ്രശ്‌നങ്ങള്‍ പരിഹരിക്കപ്പെട്ടിട്ടില്ലെന്നും വെങ്കയ്യാ നായിഡു അറിയിച്ചു.
നോട്ട് ക്ഷാമം തുടരുന്ന സാഹചര്യത്തില്‍ നിയന്ത്രണങ്ങള്‍ പൂര്‍ണമായും പിന്‍വലിക്കില്ല. നിയന്ത്രണങ്ങളില്‍ ചില ഇളവുകള്‍ പ്രഖ്യാപിച്ചേക്കുമെന്നാണു സൂചന. എടിഎമ്മില്‍നിന്ന് ഒരു ദിവസം പിന്‍വലിക്കാവുന്ന തുക 2,500ല്‍നിന്ന് 4,000 രൂപയായും ബാങ്കില്‍നിന്ന് ഒരാഴ്ച പിന്‍വലിക്കാവുന്ന തുക 24,000ല്‍നിന്നു 40,000 രൂപയായും ഉയര്‍ത്തുമെന്നാണു സൂചന. അഞ്ഞൂറിന്റെയും രണ്ടായിരത്തിന്റെയും കറന്‍സികള്‍ കൂടുതല്‍ ലഭ്യമായാല്‍ മാത്രമേ ഇപ്പോഴത്തെ നിയന്ത്രണങ്ങള്‍ പൂര്‍ണമായും മാറ്റാന്‍ കഴിയുകയുളളുവെന്നാണ് കേന്ദ്രസര്‍ക്കാരിന്റെ നിലപാട്.അസാധുനോട്ടുകള്‍ കൈവശം സൂക്ഷിക്കുന്നവര്‍ക്ക് ജയില്‍ശിക്ഷ നല്‍കുന്ന ഓര്‍ഡിനന്‍സ് എന്നുമുതല്‍ പ്രാബല്യത്തിലാകുമെന്നും പ്രധാനമന്ത്രി വ്യക്തത വരുത്തിയേക്കും. മാര്‍ച്ച് 31 വരെ റിസര്‍വ് ബാങ്കിന്റെ കൗണ്ടറുകളില്‍ അസാധു നോട്ടുകള്‍ സ്വീകരിക്കുമെന്നതിനാല്‍ !ധൃതിപിടിച്ച് ഓര്‍ഡിനന്‍സ് നടപ്പാക്കില്ലെന്നാണു സൂചന.
Prof. John Kurakar


No comments: