Pages

Friday, December 23, 2016

വിദ്യാര്‍ത്ഥികളുടെ സൗജന്യ യാത്ര നിര്‍ത്തലാക്കണമെന്ന് കെഎസ്ആര്‍ടിസി

വിദ്യാര്ത്ഥികളുടെ സൗജന്യ യാത്ര നിര്ത്തലാക്കണമെന്ന് കെഎസ്ആര്ടിസി
വിദ്യാര്‍ത്ഥികള്‍ക്ക് സൗജന്യ നിരക്കില്‍ നല്‍കിവരുന്ന യാത്ര ആനുകൂല്യം നിര്‍ത്തലാക്കണമെന്ന് കെഎസ്ആര്‍ടിസി സര്‍ക്കാറിനോട് ആവശ്യപ്പെട്ടു. സൗജന്യ നിരക്കിലുള്ള യാത്ര മൂലം വരുമാന നഷ്ടം ഉണ്ടാകുന്നെന്ന് ചൂണ്ടിക്കാട്ടി കെഎസ്ആര്‍ടിസി എംഡി രാജമാണിക്യം ഗതാഗത സെക്രട്ടറിക്ക് കത്തു നല്‍കിയത്.സൗജ്യയാത്ര നല്‍കുന്നത് മൂലം വരുമാനത്തില്‍ 42 ലക്ഷം രൂപ നഷ്ടമുണ്ടാവുന്നുവെന്നാണ് നിഗമനം.
എല്ലാ വിദ്യാര്‍ത്ഥികള്‍ക്കും സൗജന്യ നിരക്കില്‍ യാത്ര വേണ്ട. എയ്ഡഡ്, സര്‍ക്കാര്‍ സ്‌കൂളുകളിലെ വിദ്യാര്‍ത്ഥികള്‍ക്ക് മാത്രമായി സൗജന്യ യാത്ര നിജപ്പെടുത്തണമെന്നും യാത്ര അനുവദിക്കുന്നതില്‍ നിയന്ത്രണം വേണമെന്നുമാണ് കത്തില്‍ എം.ഡി സര്‍ക്കാരിനോട് ആവശ്യപ്പെട്ടത്.യു.ഡി.എഫ് സര്‍ക്കാര്‍ ഭരണത്തില്‍ തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ ഗതാഗത മന്ത്രിയായിരിക്കുമ്പോഴാണ് പ്ലസ് ടു വരെയുള്ള വിദ്യാര്‍ഥികള്‍ക്ക് സൗജന്യ യാത്ര അനുവദിച്ചത്.അതേമസയം, കത്തിനെക്കുറിച്ച് അറിയില്ലെന്നും അറിഞ്ഞശേഷം പ്രതികരിക്കാമെന്നും ഗതാഗത മന്ത്രി സി.കെ ശശീന്ദ്രന്‍ പറഞ്ഞു.
Prof. John Kurakar


No comments: