Pages

Monday, December 26, 2016

സാന്താക്ലോസിന്റെ വേഷത്തിലെത്തി ബാങ്ക് കവര്‍ച്ച

സാന്താക്ലോസിന്റെ വേഷത്തിലെത്തി ബാങ്ക് കവര്ച്ച

സാന്താക്ലോസിന്റെ വേഷത്തിലെത്തിയ ബാങ്ക് കവര്‍ച്ച.തെക്കന്‍ അമേരിക്കയിലെ മിസിപ്പിയിലാണ് ഞെട്ടിപ്പിക്കുന്ന സംഭവം അരങ്ങേറിയിരിക്കുന്നത്. ക്രിസ്തുമസ് കാലമായതുകൊണ്ട് സാന്താക്ലോസും സംഘവുമെത്തിയപ്പോള്‍ ജീവനക്കാര്‍ ആഘോഷപൂര്‍വ്വം അതിഥികളെ ഓഫീസിലേക്ക് വരവേല്‍ക്കുകയായിരുന്നു.എന്നാല്‍ ബാങ്കിനുള്ളില്‍ കടന്ന സാന്താക്ലോസ് തന്ത്രപൂര്‍വ്വം കവര്‍ച്ച നടത്തി രക്ഷപ്പെടുകയായിരുന്നു.
ബാങ്ക് കവര്‍ച്ചയുടെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുകയാണ്.ബാങ്കില്‍ സാന്തയുടെ വേഷത്തിലെത്തി കവര്‍ച്ച നടത്തിയ ആളെ പിടികൂടാന്‍ വീഡിയോ തന്ത്രപൂര്‍വ്വം സഹായിച്ചേക്കുമെന്ന കണക്കുകൂട്ടലിലാണ് പോലീസ് ഇത്  പുറത്തുവിട്ടിരിക്കുന്നത്.
കൈനിറയെ ചോക്ലേറ്റുമായെത്തിയ സാന്ത ബാങ്കിലെ ജീവനക്കാര്‍ക്കെല്ലാം ഇത് വിതരണം ചെയ്യുന്നത് വീഡിയോ ദൃശ്യങ്ങളില്‍ വ്യക്തമാണ്. പിന്നീട് ബാങ്ക് ഉദ്യോഗസ്ഥരില്‍ ഒരാള്‍ക്ക് ഇയാള്‍ പോക്കറ്റില്‍ നിന്നും ഒരു കടലാസ് എടുത്തു നല്‍കുന്നുണ്ട്.ബാങ്കിന് പുറത്തുള്ള കാമറയില്‍ സാന്ത പണം അടങ്ങിയ ബാഗുമായി പോകുന്നതും വീഡിയോയിലുണ്ട്.
Prof. John Kurakar


No comments: