Pages

Saturday, December 24, 2016

ജനാധിപത്യം ഏകാധിപത്യത്തിലേക്ക് വഴിമാറാതിരിക്കാൻ ജാഗ്രതയോടിരിക്കുവിൻ

ജനാധിപത്യം ഏകാധിപത്യത്തിലേക്ക് വഴിമാറാതിരിക്കാൻ ജാഗ്രതയോടിരിക്കുവിൻ

ജനാധിപത്യ ഇന്ത്യ ഏകാധിപത്യത്തിലേക്ക് നീങ്ങാൻ സാധ്യത കാണുന്നുണ്ടോ? സൂക്ഷമായി വിലയിരുത്തുന്നത് നല്ലതാണ് . 545ല് ഒറ്റക്ക് ഭരിക്കാനുള്ള 282 സീറ്റുകളുടെ ഭൂരിപക്ഷം ലഭിച്ച ബി ജെ പി നന്നായി,ജനാധിപത്യപരമായി  ഭരിക്കുമെന്നാണ് വിശ്വസിച്ചിരുന്നത്   .മിതഭാഷിയായ മുന്പ്രധാനമന്ത്രി ഡോ. മന്മോഹന്സിംഗ് തന്റെ കാലാവധിയുടെ അവസാന വാര്ത്താസമ്മേളനത്തില് നല്കിയ മുന്നറിയിപ്പ് ഓർക്കുന്നതും നല്ലതാണ് .. മോദി പ്രധാനമന്ത്രിയാകുന്നത് രാജ്യത്ത് ദുരന്തമാകുമെന്നായിരുന്നു അദ്ദേഹം പറഞ്ഞത്. അടുത്ത കാലത്തായി നരേന്ദ്ര  മോദിയുടെ സ്വരത്തിലും പ്രവൃത്തിയിലും ശരീരഭാഷയില് പോലും  ഏകാധിപത്യത്തിന്റെ  ചില സൂചനകൾ  കാണുന്നുണ്ട് . നോട്ട് അസാധുവാക്കലുമായി ബന്ധപ്പെട്ടാണ് ഈ  ഏകാധിപത്യപ്രവണത ദൃശ്യമാകുന്നത്
.പിൻവലിച്ച 15.4 ലക്ഷം കോടി മൂല്യം വരുന്ന ആയിരത്തിന്റെയും അഞ്ഞൂറിന്റെയും നോട്ടുകള്ക്ക് പകരം അതിന്റെ നാല്പത് ശതമാനം ( 6.5 ലക്ഷം കോടി) മാത്രമേ അച്ചടിക്കുകയുള്ളൂവെന്ന് സര്ക്കാര് വ്യക്തമാക്കിയിരിക്കുന്നതിന്റെ അര്ഥമെന്താണ് ? സഹാറ, ബിര്ള എന്നീ കുത്തകവ്യവസായികളില് നിന്ന് 65 കോടി രൂപ കോഴ വാങ്ങിയെന്ന തനിക്കെതിരായ ആരോപണത്തെക്കുറിച്ച് അന്വേഷണത്തിന് തയ്യാറാണെന്ന് പ്രഖ്യാപിക്കുന്നതിനുപകരം ആരോപണം ഉന്നയിച്ച നേതാവിനെ രൂക്ഷമായി പരിഹസിക്കുന്നതിൽ നിന്ന്‌ എന്താണ്‌ മനസ്സിലാക്കേണ്ടത്?   പ്രധാന മന്ത്രിയെ വിമർശിച്ച രാഹുല് ഗാന്ധി രണ്ടുദിവസത്തിനിടെ മൂന്നുതവണ പൊലീസ് കസ്റ്റഡിയിലായ വിവരം ജനാധിപത്യവിശ്വാസികൾ ആശങ്കയോടെയാണ് കണ്ടത് . വിമർശിക്കുന്നവരെയൊക്കെ  ഒതുക്കുന്നു നയം ജാനാധിപത്യ വിരുദ്ധമാണ്‌ ..ബി.ജെ.പിയുടെ തലമുതിര്ന്ന എല്.കെ.അഡ്വാനി, മുരളി മനോഹര് ജോഷി, യശ്വന്ത് സിന്ഹ, ജസ്വന്ത് സിംഹ് എന്നിവരുടെ അഭിപ്രായത്തെ മാനിക്കാൻ  പ്രാധാന മന്ത്രി തയാറാകേണ്ടിയിരുന്നു .
വാജ്പേയി സർക്കാര് പാകിസ്താനുമായി നല്ല ബന്ധമാണ് കാത്തുസൂക്ഷിച്ചത്‌ .ഇപ്പോൾ   പാക്കിസ്താനുമായി കഴിഞ്ഞ 15 വര്ഷത്തിനുമുന്നിലെ അവസ്ഥയിലേക്ക് സ്ഥിതിഗതികള് പോയി.  രണ്ടുമാസത്തിനുള്ളിൽ നമ്മുടെ മുന്നൂറിലധികം ജവാന്മാർ വീരചരമം പ്രാപിച്ചു .സൈനീക താവളത്തിനു നേർക്ക് എത്ര ആക്രമണം .അതിർത്തിയിൽ എന്നും വെടിയൊച്ച മാത്രം .ഒന്നിനും പരിഹാരം ഉണ്ടാകുന്നില്ല .  പ്രതിപക്ഷത്തിന് പ്രതിപക്ഷ നേതൃപദവി നല്കാന് പോലും സര്ക്കാര് തയ്യാറായില്ലെന്നുമാത്രമല്ല, പ്രതിപക്ഷകക്ഷിയായ കോണ്ഗ്രസിന്റെയും സ്വന്തം പാര്ട്ടിയിലെ തലമുതിർന്ന നേതാക്കളോടുപോലും ഒന്നും ആലോചിക്കുന്നില്ല .  രാജി വയ്ക്കാൻ പോലും തോന്നുന്നു എന്നാണു  പരിചയ സമ്പന്നനായഎല്.കെ.അഡ്വാനി പാർലമെന്റിൽ പറഞ്ഞത് .
വലിയ നോട്ടുകള് അസാധുവാക്കിയ പ്രഖ്യാപനം സ്വയം നടത്തിയതും അതിനെതുടര്ന്നുണ്ടായ രാജ്യത്താകമാനം അരാജകത്വം നടമാടിയപ്പോഴും അദ്ദേഹത്തിന് യാതൊരുവിധ കുറ്റബോധവും ഉണ്ടാകുന്നതുമില്ല .ഇക്കാര്യത്തില് ഉന്നത സാമ്പത്തിക വിദഗ്ധരുടെ അഭിപ്രായം പോലും അദ്ദേഹം മുഖവിലക്കെടുത്തില്ല .നോട്ട് അസാധുവാക്കല് നടപടി രാജ്യത്ത് അടിയന്തരാവസ്ഥക്കു തുല്യമായ സ്ഥിതി സംജാതമാക്കുമ്പോഴും പ്രധാനമന്ത്രി ജപ്പാനില് പോക്കുകയായിരുന്നു . രാജ്യത്ത്  നോട്ടു പിൻവലിക്കൽ ദുരന്തത്തിൽ പെട്ട് നൂറിലധികം പേർ മരിച്ചപ്പോഴും അതിൻറെ ഉത്തരവാദിത്വം ഏറ്റെടുക്കാൻ പോലും അദ്ദേഹം തയാറാകുന്നില്ല . നോട്ട് ദുരന്തത്തിൽ മരിച്ചവർക്ക് സഹായധനം നൽകാൻ പോലും കേന്ദ്ര സർക്കാർ മുതിരുന്നില്ല .ശീതകാല പാര്ലമെന്റ് സമ്മേളനം പരിപൂര്ണമായി  മുടങ്ങിയിട്ടും ഒരു പ്രസ്താവന പോലും പാർലമെന്ററിനകത്തു നടത്താൻ പ്രധാന മന്ത്രി തയാറായില്ല .  ജനപ്രതിനിധി സഭയെ ഇത്രയും അവഹേളിച്ച സംഭവം മുൻപ് ഉണ്ടായിട്ടുണ്ടോ ?.ഭാരതം ഏകാധിപത്യത്തിലേക്ക്  വഴിമാറാതിരിക്കാൻ ജനാധിപത്യ വിശ്വാസികൾ ജാഗ്രതയോടെയിരിക്കേണ്ട  കാലമാണ് .

പ്രൊഫ്. ജോൺ കുരാക്കാർ




No comments: