Pages

Saturday, December 31, 2016

എല്ലാവർക്കും ഐശ്വര്യപൂർണ്ണമായ പുതുവർഷം നേരുന്നു .

എല്ലാവർക്കും ഐശ്വര്യപൂർണ്ണമായ

പുതുവർഷം നേരുന്നു .


ഇന്ന് 2016 ന് തിരശ്ശീല വീഴുന്നു. ചരിത്രത്തിന്റെ നാള്‍വഴിയിലേക്ക് ഒരു വര്‍ഷം കൂടി. കണ്ണീരും കാരുണ്യവും ആഹ്ലാദവും പ്രതീക്ഷയും എല്ലാം ചേര്‍ന്ന് നമ്മെ 365 ദിവസം ചേര്‍ത്തുപിടിച്ചു നിര്‍ത്തിയ വര്‍ഷമാണ് മനസ്സില്ലാ മനസ്സോടെ പിരിയുന്നത്. ഡിസം. 31 ന് നാം പഴയ വസ്ത്രങ്ങള്‍ മാറ്റി പുതുവര്‍ഷത്തിലേക്ക് കാലെടുത്തുവെക്കുകയാണ്. 2015 ല്‍ എന്തൊക്കെ പ്രതീക്ഷകള്‍ പുലര്‍ത്തിയാണോ നാം 2016 ലേക്കുവന്നത് അതേ പോലെയോ അതില്‍ കൂടുതലായോ 2017 ലേക്ക് പോകുന്നു..
കഴിഞ്ഞ  വർഷത്തെ പലതും നമുക്ക് മറക്കാനാവില്ല .അതിലൊന്നാണ്  കൊല്ലം ജില്ലയിലെ പുറ്റിങ്ങല്‍ ദേവീക്ഷേത്രത്തില്‍ ഉണ്ടായ വെടിക്കെട്ട് ദുരന്തം..മറ്റൊന്ന് 2016  ൻറെ അവസാനത്തിലുള്ള നോട്ട് പിൻവലിക്കൽ  വരുത്തിവച്ച  ദുരിതം കുറച്ചൊന്നുമല്ല . കാർഷിക മേഖല തകർന്നു . സ്വന്തം പണം പിൻവലിക്കാൻ കഴിയാത്ത സ്ഥിതി പരമദയനീയം തന്നെ . വർഗ്ഗീയത വ്യാപിച്ചു ,ളിത്പീഡനത്തിന്റെയും അതിനെതിരെ ഉയര്‍ന്നുവന്ന പ്രക്ഷോഭത്തിന്റെയും വര്‍ഷം കൂടിയാണ് കടന്നുപോയത്.  രോഹിത് വെമുലയുടെ ആത്മഹത്യയും അതിനെതുടര്‍ന്ന് ഹൈദരാബാദ് കേന്ദ്ര സര്‍വകലാശാലയിലും മറ്റു വിദ്യാഭ്യാസ സ്ഥാപനങ്ങളിലും ഉണ്ടായ പോരാട്ടവും എടുത്തുപറയത്തക്കതാണ്. ഗുജറാത്തിലെ ഉനയില്‍ നാല് ദളിതരെ അര്‍ധനഗ്നരാക്കി കെട്ടിയിട്ടു മര്‍ദിച്ചത് രാജ്യമെമ്പാടും പടര്‍ന്നുപിടിച്ച ദളിത് പ്രക്ഷോഭത്തിന് തിരികൊളുത്തി.സെപ്തംബര്‍ 18ന് ഉറിയില്‍ 20 സൈനികരുടെ ജീവനെടുത്ത പാക് ഭീകരാക്രമണത്തിന് മറുപടിയെന്നോണം സെപ്തംബര്‍ 29ന് സൈന്യം നടത്തിയ 'സര്‍ജിക്കല്‍ സ്ട്രൈക്ക്' നാലുമാസം പൂര്‍ത്തിയായി. എന്നിട്ടും അതിര്‍ത്തിയില്‍ സമാധാനം സ്ഥാപിക്കാനായിട്ടില്ല. ഭീകരാക്രമണങ്ങള്‍ തുടരുകയാണ് ഇപ്പോഴും. 10 വര്‍ഷത്തിനകം ഏറ്റവും കൂടുതല്‍ സൈനികര്‍ കശ്മീരില്‍ കൊല്ലപ്പെട്ടതും 2016ലാണ്.
 മാനവികത, കാരുണ്യം, ആര്‍ദ്രത എന്നിവയൊക്കെ നിഘണ്ടുവിലെ വാക്കുകളായി മാത്രം മാറി . എന്തെങ്കിലും മാറ്റം പുതുവര്‍ഷത്തിൽ ഉണ്ടാകുമോ ?ഉണ്ടായില്ലെങ്കില്‍ ‘സര്‍വനാശത്തിന്റെ സംഹാരതാണ്ഡവത്തിന് നാം വിധേയരാവും; സംശയമില്ല. അങ്ങനെ ഉണ്ടാകാതിരിക്കാന്‍ പ്രതീക്ഷാ ഭരിതമായ മനസ്സോടെ നമുക്കൊത്തൊരുമിച്ച് മുന്നേറാം. പുതുവര്‍ഷത്തലേന്ന് അതിനായി നമുക്ക് പ്രതിജ്ഞയെടുക്കാം.എല്ലാവർക്കും ഐശ്വര്യപൂർണ്ണമായ പുതുവർഷം നേരുന്നു .



പ്രൊഫ്. ജോൺ കുരാക്കാർ

No comments: