Pages

Friday, December 23, 2016

BENGALI POET SHANKHA GHOSH WON NJANAPEEDAM AWARD

ജ്ഞാനപീഠ പുരസ്കാരം

 ബംഗാളികവി ശംഖ ഘോഷിന്

വർഷത്തെ ജ്ഞാനപീഠ പുരസ്ക്കാരം ബംഗാളി കവിയും നിരൂപകനുമായ ശംഖ ഘോഷിന്. ബംഗാളിലെ അറിയപ്പെടുന്ന കവിയും വിമർശകനുമാണ് ശംഖ ഘോഷ്. 70 ലക്ഷം രൂപയും വെങ്കല ശിൽപവും പ്രശസ്തി പത്രവുമടങ്ങുന്നതാണ് പുരസ്കാരം.
അദിരിലത ഗുൽമോമോയ്, കബിർ അഭിപ്രായ്, മുർഖ ബാരേ, സമാജക് നേ, മുഖ് ദേഖ് ജേ, ബാബരേ പ്രാർഥന എന്നിവയാണ് പ്രധാനകൃതികൾ. രചനാവൈഭവം കൊണ്ട് രവീന്ദ്രനാഥ ടാഗോറിന്റെ പിന്മുറക്കാരനായി അറിയപ്പെടുന്ന കവി കൂടിയാണ് ഘോഷ്.
ഇപ്പോൾ ബംഗ്ളാദേശിൽ സ്ഥിതി ചെയ്യുന്ന ചാന്ദ്പുരിലാണ് ജനനം. 84 വയസായ ശംഖ ഘോഷ് ബംഗബാസി കോളേജ്, ജാദവ്പുർ യൂണിവേഴ്സിറ്റി എന്നിവിടങ്ങളിൽ അധ്യാപകനായി സേവനമനുഷ്ഠിച്ചിട്ടുണ്ട്. ഇദ്ദേഹത്തിന് രബീന്ദ്ര പുരസ്കാരം, സരസ്വതി സമ്മാൻ, സാഹിത്യ അക്കാദമി അവാർഡ് അടക്കം നിരവധി പുരസ്കാരങ്ങൾ ലഭിച്ചിട്ടുണ്ട്. 1991 പത്മഭൂഷൺ നൽകി രാജ്യം ആദരിച്ചു.

Prof. John Kurakar


No comments: